ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ നിങ്സിയാങില്‍ നടന്ന ഒരു മത്സരം കൗതുകമാകുകയാണ്. ഹുനാന്‍ എരിവ് കുറച്ചു കൂടിയ വിഭവങ്ങള്‍ക്ക് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. വലിയ ഗ്ലാസ് തളികകളില്‍ പകുതി നിറച്ച വെള്ളത്തില്‍ നിറയെ വലിയ ചുവന്ന മുളകുകള്‍, അതില്‍ കയറിയിരുന്ന് പാത്രത്തിലുള്ള ചുവന്ന മുളകുകള്‍ കഴിക്കുന്ന മനുഷ്യര്‍.
ഇത്തരത്തില്‍ ഒരു മത്സരം ഇവിടേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടത്തിയത്. ഓഗസ്റ്റ് 12-നാണ് മത്സരം നടന്നത്. മത്സരത്തില്‍ വിജയിച്ചത് സു എന്നയാളാണ്. 15 മുളകുകളാണ് 60 സെക്കന്‍ഡുകള്‍ കൊണ്ട് ഇയാള്‍ കഴിച്ചത്. പീപ്പിള്‍സ് ഡെയ്ലി എന്ന ചൈനീസ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.
Post Your Comments