Latest NewsNewsGulf

യു.എ.ഇയില്‍ ഉയര്‍ന്ന വരുമാനക്കാര്‍ ഏറുന്നതായി പഠന റിപ്പോര്‍ട്ട്

ദുബായ്: മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് യു.എ.ഇ ഇന്ന് അതിവേഗം കുതിക്കുകയാണ്. അവിടെ ഉയര്‍ന്ന വരുമാനക്കാര്‍ ഒരോ വര്‍ഷം കൂടുന്തോറും വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 2016-ലെ കണക്കുകളും പുറത്തിറങ്ങി.

കഴിഞ്ഞവര്‍ഷം 182.7 ബില്യന്‍ ഡോളറാണ് എല്ലാവരുംകൂടി ചെലവഴിച്ചത് എന്നാണ് കണക്കുകള്‍ പറയുന്നത്. ഈ വര്‍ഷം അത് 200 ബില്യന്‍ ഡോളറിനടുത്തെത്തുമെന്നും അവര്‍ സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനയാണ് 2016-ലെ കണക്കുകള്‍ പറയുന്നത്. 2021 ആകുമ്പോഴേക്കും ചെലവഴിക്കുന്ന തുക 260 ബില്യന്‍ ഡോളറിലെത്തുമെന്നും കണക്ക് കൂട്ടുന്നു.

യു.എ.ഇ.യിലെ വിപണിയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടയിലുള്ള ഈ കണക്കുകള്‍ എല്ലായിടത്തും വലിയപ്രതീക്ഷയാണ് നല്‍കുന്നത്. യു.എ.ഇ.യില്‍ താമസിക്കുന്നവരില്‍ മികച്ച വരുമാനമുള്ളവര്‍ ഏറിവരുന്നതായും അവരാകട്ടെ നല്ലതോതില്‍ പണം ചെലവഴിക്കുന്നതായും ചേംബറിന്റെ പഠനത്തില്‍ പറയുന്നുണ്ട്.

നിത്യോപയോഗ സാധനങ്ങള്‍ക്ക് തന്നെയാണ് ചെലവിടുന്നതില്‍ ഏറ്റവുംവലിയ തുക വിപണിയിലെത്തുന്നത്. 45 ശതമാനമാണ് ഈ ഇനത്തില്‍ യു.എ.ഇ. വിപണിയില്‍ എത്തുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് 39-ഉം യൂറോപ്യന്‍ നാടുകളില്‍ 56-ഉം അമേരിക്കയില്‍ 68-ഉം ശതമാനമാണ് ഈ വിഹിതം. ഏഷ്യയിലെ വികസ്വരരാജ്യങ്ങളില്‍ ഇത് 45 ശതമാനമാണ്. ഭക്ഷണവും മദ്യമല്ലാത്ത മറ്റ് പാനീയങ്ങള്‍ക്കുമായി ചെലവിടുന്നതാണ് രണ്ടാംസ്ഥാനത്ത്. 24.8 ബില്യന്‍ ഡോളറാണ് ഇതിനായി വിപണിയിലെത്തിയത്.

ഗതാഗതച്ചെലവാണ് മൂന്നാം സ്ഥാനത്ത്. 16.7 ബില്യന്‍ ഡോളര്‍ വരും അത്. 10.2 ബില്യന്‍ ഡോളറാണ് ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ ചെലവിടുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനത്തോടെ വരുംവര്‍ഷങ്ങളില്‍ ഈ മേഖലയിലെ ചെലവ് ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. വൈദ്യ ചികിത്സക്കും ആരോഗ്യത്തിനായുള്ള ഫുഡ് സപ്ലിമെന്റുകള്‍ക്കുമായി 8.2 ശതമാനമാണ് ചെലവിടുന്നത്. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതിനായും എട്ട് ശതമാനമാണ് ചെലവാക്കുന്നത്. വിദ്യാഭ്യാസച്ചെലവുകള്‍ എട്ട് ശതമാനവും വിനോദത്തിനായി 7.7 ശതമാനവുമാണ് ചെലവഴിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button