എല്ലാവരും വീട് മനോഹരമായി സൂക്ഷിയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ സാമ്പത്തികമായ പ്രശ്നങ്ങള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും അതിന് കഴിയാറില്ല. ലളിതമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വീടിന് പുതിയ ലുക്ക് നല്കാന് സാധിയ്ക്കും.
ചെറിയ ലിവിങ് റൂം ഉള്ള വീടാണെങ്കിൽ നിറപ്പകിട്ടുള്ള കാർപ്പെറ്റുകൾ ഇടുക. ഇത് റൂമിന് വലുപ്പം തോന്നിക്കും. മുറി ചെറുതായി തോന്നുന്നുണ്ടെങ്കിൽ സുതാര്യമായ കർട്ടനുകൾ ഉപയോഗിക്കുക. കഴിയുന്നത്ര സൂര്യപ്രകാശം ഉള്ളിലേക്കു കടക്കാൻ ഇതു സഹായിക്കും.
വൈബ്രന്റ് കളറിലുള്ള കുഷ്യനുകള്‍ വീട് നിറപ്പകിട്ടുള്ളതാക്കാന്‍ സഹായിക്കും. ലിവിംഗ് റൂം, സൈഡ് ടേബിളുകള്‍ എന്നിവിടങ്ങളില്‍ കസേരകള്‍ മാത്രം വെയ്ക്കുന്നതിന് പുറമേ കുഷ്യനുകള്‍ ഉപയോഗിക്കുന്നത് വീടിന് കൂടുതല്‍ ഭംഗി നല്‍കും. ഓറഞ്ച്, ചുവപ്പ്, പിങ്ക്, തുടങ്ങിയ നിറങ്ങള്‍ ഉപയോഗിയ്ക്കുന്നത് വീടിന് കൂടുതല്‍ ഉണര്‍വേകും. പല വലുപ്പങ്ങളിലുള്ള പെയിന്റിംഗുകള്‍ ചുമരുകളില്‍ സ്ഥാപിയ്ക്കുന്നത് വീടിന് കൂടുതല്‍ ഭംഗി നല്‍കും.
വീട് പെയിന്റ് ചെയ്യുമ്പോള്‍ ഇളം നിറങ്ങള്‍ തെരഞ്ഞെടുക്കുക. ഇളം നിറങ്ങള്‍ മുറികള്‍ വലുപ്പമുള്ളതായി തോന്നിയ്ക്കും. ഇളം നിറങ്ങള്‍ കണ്ണിനു കുളിര്‍മ നല്‍കും. മുറികളില്‍ ഗ്ലാസ് ജനലുകള്‍ ഉപയോഗിക്കുക. ഇത് മുറിക്കുള്ളിലേയ്ക്ക് കാറ്റും വെളിച്ചവും എല്ലായ്പ്പോഴും എത്തിക്കുന്നു. മുറിയ്ക്ക് വിസ്തൃതി ഉള്ളതായി തോന്നാനും ഇത് സഹായകമാണ്.
Post Your Comments