
തിരുവനന്തപുരം ; വിദ്യാലയങ്ങളിൽ ഇനി മുതൽ മനുഷ്യാവകാശ സംരക്ഷണ ക്ലബുകളും. ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് മുമ്പ് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ക്ലബുകള്‍ രൂപീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു. കമ്മീഷന് ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത വകുപ്പുമേധാവികളുടെ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളില്‍ ക്ലബ് രൂപീകരിക്കാനും വിദ്യാര്‍ഥികള്‍ക്ക് പുറമേ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മനുഷ്യാവകാശ സംരക്ഷണപ്രവര്‍ത്തനങ്ങളെ കുറിച്ച് അവബോധം നല്‍കാനും യോഗം തീരുമാനിച്ചു.
Post Your Comments