തൃശൂർ: മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വാടാനപ്പള്ളി സ്വദേശി വിനായകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അച്ഛനെ കുറ്റപ്പെടുത്തി പൊലീസ്.
അച്ഛന്റെ മർദ്ദനംകൊണ്ടാകാം വിനായകൻ മരിച്ചതെന്നും സ്റ്റേഷനിൽ വച്ച് വിനായകനെ മർദ്ദിച്ചിട്ടില്ലെന്നും പാവറട്ടി പൊലീസ് പറഞ്ഞു. എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സംഭവസമയം താൻ സ്റ്റേഷനിൽ ഇല്ലായിരുന്നുവെന്നും എസ്.ഐ മൊഴി നൽകിയിട്ടുണ്ട്.
Post Your Comments