കൂടുതല്‍ ആളുകള്‍ക്ക് പ്രവാസിക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടി പരിഗണനയില്‍. പ്രവാസിക്ഷേമ പെന്‍ഷന്‍ ഏകീകൃത നിരക്കില്‍ 2000 രൂപയാക്കിയതിനു പിന്നാലെയാണ് പുതിയ നടപടി. വിവിധ കാരണങ്ങളാല്‍ പദ്ധതിയില്‍ ചേരാന്‍ കഴിയാത്ത 60 വയസ്സു കഴിഞ്ഞവരെ പെന്‍ഷന് അര്‍ഹരാക്കുന്നതുള്‍പ്പെടെ നടപടികളാണ് ആലോചനയിലുള്ളത്. ഇവരിൽ നിന്ന് പത്തു വര്‍ഷത്തെ അംശാദായം ഒരുമിച്ച് വാങ്ങിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
സര്‍ക്കാറിന് ക്ഷേമബോര്‍ഡ് അംഗീകരിച്ച ആവശ്യം അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ക്ക് അനുമതി ലഭിച്ചാല്‍ ഇതിന്റെ പ്രയോജനം ലഭ്യമാകുക. മാത്രമല്ല, പെന്‍ഷന്‍ തുക ഇരട്ടിയിലധികം കൂട്ടിയതിനാല്‍ വിദേശങ്ങളില്‍ വീട്ടുജോലിയും മറ്റും ചെയ്ത് തിരിച്ചെത്തിയ നിര്‍ധന സ്ത്രീകള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാണ് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളില്‍നിന്ന് അഞ്ചു ലക്ഷത്തില്‍ കുറയാത്ത തുക നിക്ഷേപമായി സ്വീകരിച്ച് മൂന്നു വര്‍ഷത്തിനുശേഷം നിശ്ചിത രൂപ എല്ലാമാസവും ഡിവിഡന്റായി നല്‍കുന്ന പദ്ധതിയും പ്രവാസിക്ഷേമ ബോര്‍ഡ് സര്‍ക്കാര്‍ മുമ്പാകെ അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ആറു തവണകളായോ ഒരുമിച്ചോ തുക സ്വീകരിച്ചാണ് മൂന്നു വര്‍ഷത്തിനുശേഷം ഡിവിഡന്റ് അനുവദിക്കുക.
Post Your Comments