യുഎഇയില്‍ കനത്ത ചൂട്. സമീപകാലത്തെ ഏറ്റവും വലിയ താപനില ഇപ്പോള്‍ യുഎഇയില്‍ അനുഭവപ്പെട്ടത്. പല എമിറേറ്റ്‌സുകളിലും താപനില 50ഡിഗ്രി സെല്‍ഷ്യസ് കടന്നു. വേനല്‍ചൂട് നിസാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
കടുത്ത ചൂിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ കടന്നുപോകുന്നത്.യുഎഇയിലെ പല എമിറേറ്റുകളിലും താപനില 51 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയത്.. വരും ദിവസങ്ങളില്‍ ദുബായി അബുദാബി എമിറേറ്റുകളില്‍ ചൂട് കൂടുമെന്നും പൊടിക്കാറ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. താപനിലയും അന്തരീക്ഷ ഈര്‍പ്പവും കാറ്റിന്റെ വേഗതയും കണക്കാക്കിയാണ് ഉഷ്ണ സൂചിക തയ്യാറാക്കുന്നത്. ഈ ദിവസങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം 90 ശതമാനത്തിലെത്തും. ചിലയിടങ്ങളില്‍ 95 ശതമാനം വരെ ആകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.ചൂട് നിസ്സാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് മൂന്നുമണിവരെ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുന്നതാണ് സുരക്ഷിതം. കുറേ സമയം നേരിട്ട് വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുകയും ശരീരത്തില്‍ നിര്‍ജ്ജലീകരണം വരാതിരിക്കാന്‍ സൂക്ഷിക്കുകയും വേണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Post Your Comments