
പൂഞ്ച്: പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്കു (ജെസിഒ) വീരമൃത്യു. ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖ ലക്ഷ്യമാക്കിയായിരുന്നു വെടിവയ്പ്പ്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു ആക്രമണം നടന്നത്. കൃഷ്ണഗാട്ടി സെക്ടറില്‍ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വെടിവയ്പില്‍ നയിബ് സുബേദാര്‍ ജാഗ്രാം സിംഗ് തോമറിനു ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് തോമര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
മധ്യപ്രദേശിലെ മൊദേനയിലെ താര്സാന സ്വദേശിയാണ് 42കാരനായ തോമര്‍. ഭാര്യ: ഓമാവതി ദേവി. ഒരു മകനും മകളുമുണ്ട്
Post Your Comments