ന്യൂഡല്‍ഹി: വിവാദ മതം മാറ്റ കേസായ അഖിലയുടെ കേസിന്റെ വാദം സുപ്രീം കോടതിയിൽ നടക്കുമ്പോൾ വിവാഹം അസാധുവാക്കിയതു സംബന്ധിച്ച കേസിൽ മതപരിവര്‍ത്തന കേന്ദ്രം സത്യസരണിക്കെതിരെ ആരോപണവുമായി അഖിലയുടെ പിതാവ് അശോകൻ.അഖിലയെ ഹാദിയയാക്കി മതം മാറ്റിയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മറ്റു പല കേസുകളും ഇതേ രീതിയിൽ ഉണ്ടെന്നും സാക്ഷ്യപ്പെടുത്തുന്ന കേസുകളുടെ വിശദാംശങ്ങളും അശോകൻ സുപ്രീം കോടതിയിൽ സമർപ്പിച്ചു.
മകളുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ സിറിയയിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. മകളെ വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന ഷെഫിന്‍ ജഹാന്‍ തീവ്ര ചിന്താഗതിക്കാരനാണ്. ഇയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റുകള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും അശോകൻ ആരോപിച്ചു..ഉയര്‍ന്ന സാക്ഷരതയുള്ള കേരളത്തില്‍ നിന്ന് ഇത്രയധികം ചെറുപ്പക്കാര്‍ മതതീവ്രവാദത്തിലേക്കു പോകുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഐ.എസില്‍ ചേരാന്‍ കേരളത്തില്‍നിന്ന് പോയവരെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണെന്നും അശോകൻ വ്യക്തമാക്കി.
ഈ മാസം 16-ന് ഷെഫിന്‍ ജഹാന്റെ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ സര്‍ക്കാരും എന്‍.ഐ.എ.യും കോടതിയില്‍ സത്യവാങ്മൂലം നല്‍കും. ഹര്‍ജിക്കാരനായ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. വൈക്കം സ്വദേശിയായ അഖില എന്ന യുവതി മതംമാറി ഹാദിയയായതിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നാണിപ്പോള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
ചെര്‍പ്പുളശേരി സ്വദേശി ആതിര മതംമാറിയതുമായിബന്ധപ്പെട്ട കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതിനു തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.
Post Your Comments