ഗോരഖ്പുർ: ഉത്തര്‍പ്രദേശ് ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് (ബിആർഡി) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ ചികിൽസയിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടർക്ക് സസ്പെൻഷൻ. കുട്ടികളെ രക്ഷിക്കാൻ ഓക്സിജൻ എത്തിച്ച ഡോക്ടർക്കെതിരെ സർക്കാരിന്റെ അനുമതിയോടെ ആശുപത്രി അധികൃതർ നടപടി എടുത്തെന്നാണ് പുതിയ റിപ്പോർട്ട്.
ആശുപത്രിയില്‍ ഒാക്സിജന്‍ എത്തിച്ച ഡോക്ടർ കസീല്‍ ഖാനെയാണ് സസ്പെൻഡ് ചെയ്തത്. സ്വന്തം പണംമുടക്കിയാണ് ശിശുരോഗ വിഭാഗം തലവനായ ഡോ. കസീല്‍ ഖാന് ആശുപത്രിയിൽ ഓക്സിജൻ കൊണ്ടുവന്നത്. മസ്തിഷ്കജ്വരത്തിനു ചികില്‍സയിലായിരുന്ന 71 കുട്ടികൾ ഓക്സിജൻ കിട്ടാതെ ഒരാഴ്ചയ്ക്കിടെ മരിച്ചത് രാജ്യത്തെ നടുക്കയതിനു പിന്നാലെയാണു ഡോക്ടറെ ശിക്ഷിച്ചത്.
രണ്ടുദിവസത്തിനിടെ മസ്തിഷ്കജ്വരത്തിനു ചികില്‍സയിലായിരുന്ന 11 കുട്ടികള്‍ മരിച്ചതോടെയാണ് മരണസംഖ്യ 71 ആയി ഉയർന്നത്. അതേസമയം, സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കുട്ടികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ആശങ്ക’യുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കൊപ്പം ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments