ലണ്ടന്‍: ലോക അത്ലറ്റിക് മീറ്റിലെ അവസാന മത്സരത്തില്‍ ബ്രിട്ടന്റെ മോ ഫറ നേടിയത് വെള്ളിമാത്രം. ദീര്‍ഘദൂര ഓട്ടത്തിലെ എക്കാലത്തെയും മികച്ച താരം ഇതോടെ വിടവാങ്ങി. 5,000 മീറ്റര്‍ ഓട്ടത്തില്‍ ഫറയെ പിന്നിലാക്കി എത്യോപ്യന്‍ താരം മുഖ്താര്‍ എഡ്രീസ് സ്വര്‍ണം നേടി. 13.32.79 മിനിറ്റിലാണ് എഡ്രീസ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ഫറ 13.33.22 മിനിറ്റില്‍ രണ്ടാം സ്ഥാനത്തെത്തി. യുഎസിന്റെ പോള്‍ ചെലിമോ 13.33.22 മിനിറ്റില്‍ വെങ്കലവും നേടി. ഇനി ഫറ മാരത്തണില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments