Latest NewsIndiaNews

പ്രവാസി വോട്ട്: രജിസ്റ്റര്‍ ചെയ്ത മലയികളുടെ കണക്കുകൾ അമ്പരിപ്പിക്കുന്നത്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച പ്രത്യേക തിരഞ്ഞെടുപ്പ് പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,000 പേര്‍. പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്. പക്ഷേ ഇവരില്‍ 98 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലിന് പ്രവാസി ഇന്ത്യക്കാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം നല്‍കിയത്.

പോര്‍ട്ടലില്‍ വോട്ട് ചെയ്യാന്‍ താത്പര്യമുള്ളവരെ കണ്ടെത്താനായി രജിസ്‌ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വോട്ടവകാശമുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുണ്ടെങ്കിലും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 24,348 പേര്‍ മാത്രമാണ്. ഇതില്‍ 23,556 പേരും മലയാളികള്‍. 364 പഞ്ചാബില്‍ നിന്നും 14 പേര്‍ ഗുജറാത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രവാസി വോട്ടിന് അര്‍ഹതയുള്ളത് ഇന്ത്യന്‍ പൗരത്വമുളള മറ്റൊരു രാജ്യത്തും പൗരത്വമില്ലാത്തവര്‍ക്കാണ്. പോര്‍ട്ടലില്‍ തങ്ങളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യുവാന്‍. വിസ സംബന്ധിച്ച വിവരങ്ങളും ചേര്‍ക്കേണ്ടതുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം 10,000-നും 12,000-നും മധ്യേ പ്രവാസി വോട്ടര്‍മാര്‍ മാത്രമാണ് തിരഞ്ഞെപ്പുകളില്‍ വോട്ട് ചെയ്യാനായി ഇന്ത്യയിലെത്തുന്നത്. വിമാനടിക്കറ്റിനുള്ള വലിയ തുക ചിലവാക്കി വോട്ട് ചെയ്യാന്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് താത്പര്യമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ സാധ്യതകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button