ലക്‌നൗ: ഉത്തര്‍പ്രദേശിലെ മദ്രസകള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി അയയ്ക്കണമെന്നും യോഗി സര്‍ക്കാര്‍ ഉത്തരവിട്ടു.
ആഗസ്റ്റ് 15ന് മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം എന്നിവയാണ് ഉത്തരവിലെ നിബന്ധനകള്‍.
മദ്രസകള്‍ക്ക് സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട്. അതിനാല്‍ ദേശീയ ആഘോഷങ്ങള്‍ ആചരിക്കേണ്ടത് ഇവരുടെ കടമയാണെന്നും ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു.സ്വാതന്ത്ര്യസമരപോരാളികളുടെ സംഭാവനങ്ങളെകുറിച്ച് അറിയാന്‍ ഇതിലൂടെ കുട്ടികള്‍ക്ക് സാധിക്കുമെന്ന് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി കൂട്ടിച്ചേര്‍ത്തു.
യോഗി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments