ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷയുടെ ഭാഗമായി രാജ്യത്തെ കുപ്രസിദ്ധ ഭീകരരുടെ ഫോട്ടോ അടക്കമുള്ള പോസ്റ്ററുകള്‍ തലസ്ഥാന നഗരിയിൽ പതിച്ചു. ഇവരേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിളിച്ചറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. അല്‍ഖ്വയ്ദ നേതാവും, ഐ എസ് ഐ എസ് തീവ്രവാദ സംഘടനയിലെ റിക്രൂട്ടറും ഉള്‍പ്പടെ 10 പേരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനോടൊപ്പം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും മറ്റ് ആക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പരാക്രം വാന്‍ എന്ന പരില്‍ 14 കവചിത വാഹനങ്ങളും ഡൽഹി പോലീസ് നിരത്തിലിറക്കിയിട്ടുണ്ട്.ഡ്രൈവറും ചീഫും മൂന്ന് കമാന്‍ഡോകളും ഉള്‍പ്പെടുന്ന വാനാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരെല്ലാവരും ആയുധ പരിശീലനം ലഭിച്ചവരായിരിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടി തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ഡ്രോണുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തും.
Post Your Comments