ഭോപാൽ: ഭോപ്പാലിലെ കൊഹെഫിസ മേഖലയിലെ ദാറുസലാം കെട്ടിടത്തിന് ഉടമസ്ഥാവകാശമുന്നയിച്ച് മുതിർന്ന നടിയും മൻസൂർ അലിഖാൻ പേട്ടാഡിയുടെ ഭാര്യയുമായ ശർമിള ടാഗോർ രംഗത്ത്. ഭോപ്പാൽ രാജകുടംബത്തിെൻറ സ്വത്താണ് ദാറുസലാം കെട്ടിടം.
രാജകുടുംബത്തിലെ നവാബ് ഹമീദുല്ല ഖാെൻറ കൊച്ചു മകനാണ് ശർമിളയുെട ഭർത്താവും അന്തരിച്ച ക്രിക്കറ്ററുമായ മൻസൂർ അലിഖാൻ പേട്ടാഡി. രാജകുടുംബത്തിൻറ അനന്തരാവകാശിയാണ് പേട്ടാഡിയെന്നും അതിനാൽ കുടുംബ സ്വത്തിൽ അവകാശമുണ്ടെന്നുമാണ് ശർമിളയുടെ വാദം. അസംഖാനും നവാബ് റാസയും സ്വത്തിൽ അതിക്രമിച്ചു കയറിയെന്നാണ് ശർമിള രേഖാമൂലം പരാതി നൽകിയത്. പരാതിയെ തുടർന്ന് നിലവിൽ ഉടമകളെന്ന് അവകാശപ്പെടുന്നവർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചു.
വീടിെൻറ പൂട്ട് െപാളിച്ച് അമൂല്യമായ ചില വസ്തുക്കൾ മോഷ്ടിച്ചുവെന്നും വസ്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇവർ കള്ളപ്രമാണമുണ്ടാക്കിയെന്നും അവർ ആരോപിക്കുന്നു. സലാമുദ്ദീൻ ഖാെൻറ കൊച്ചുമകൾ മാഹിറ സലാമുദ്ദീെൻറ ഭർത്താവ് അസംഖാെൻറ കൈയിലാണ് നിലവിൽ കെട്ടിടം.
മാഹിറ സലാമുദ്ദീൻ മരിച്ചപ്പോൾ ഇൗ കെട്ടിടം അസം ഖാൻ വിൽപ്പനക്ക് വെച്ചു. നവാബിൽ നിന്ന് സലാമുദ്ദീൻ കുടുംബത്തിന് ഇഷ്ടദാനം നൽകിയതാെണന്നാണ് ഉടമസ്ഥാവകാശ രേഖകളിൽ അസംഖാൻ വ്യക്തമാക്കിയിരുന്നത്.
എന്നാൽ അത് തനിക്ക് അവകാശപ്പെട്ടതാണെന്നും അസംഖാെൻറത് കള്ളപ്രമാണമാണെന്നുമാണ് ശർമിള ആരോപിക്കുന്നത്.
ശർമിളയുടെ നോട്ടീസ് ഇതുവെര ലഭിച്ചിട്ടില്ലെന്ന് അസംഖാൻ വ്യക്തമാക്കി. പ്രമുഖ ബോളിവുഡ് നടൻ സെയ്ഫ് അലിഖാൻ ശർമിളയുടെ മകനാണ്.
Post Your Comments