
കണ്ണൂര്‍: മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയ സഹകരണ സംഘത്തിനെതിരെ കേസ്. കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള കരിവള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയിലാണ് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയത്.
മൂന്നൂകോടിരൂപയുടെ വെട്ടിപ്പാണ് നടന്നത്. കരിവള്ളൂര്‍ വീവേഴ്‌സ് സൊസൈറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കരിവള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സൊസൈറ്റിയിലാണ് കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
സൊസൈറ്റിയുടെ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആകെ മൂന്നുകോടിരൂപയുടെ വെട്ടിപ്പാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ഈ തുകയത്രയും സൊസൈറ്റിയിലെ 92 അംഗങ്ങളുടെ പേരില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തതാണ്.
Post Your Comments