
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള സൈനിക പോസ്റ്റുകള്‍ക്കുനേരെയുള്ള വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. മറ്റൊരു സൈനികന് ഗുരുതരമായ പരിക്കേറ്റു. പാക് സൈനികര്‍ വെടിവെപ്പും ഒപ്പം ഷെല്ലാക്രമണവും നടത്തിയതാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച മാത്രം ഇത് രണ്ടാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത്.
Post Your Comments