ലഖ്നൗ: ഓക്സിജന്‍ ലഭിക്കാതെ അറുപത് കുട്ടികള്‍ മരിച്ച ഗൊരഖ്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ രാത്രിയോടെ ഓക്സിജന്‍ വിതരണം പുനഃസ്ഥാപിക്കും. ഓക്സിജന്‍ വിതരണ കമ്പനിക്ക് 68 ലക്ഷം രൂപ നല്കാന് ഉണ്ടായിരുന്നതില്‍ 21 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയതോടെയാണ് ഓക്സിജന്‍ വിതരണം വേഗത്തിലാക്കിയത്.
ബി.ആര്.ഡി മെഡിക്കല്‍ കോളജ് തരാനുള്ള പണം 70 ലക്ഷം കഴിഞ്ഞപ്പോഴാണ് വിതരണം നിര്‍ത്തിവെച്ചതെന്ന് ഓക്സിജന്‍ കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. വിതരണം നിര്‍ത്തിവെക്കുന്നതിന് മുമ്ബ് നിരവധി തവണ ആശുപത്രി മാനേജ്മെന്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments