
തിരുവനന്തപുരം ; ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരിൽ എല്‍ഡിസി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നുള്ളതും ചൈനയെക്കുറിച്ചും മറ്റുമുള്ളതുമാണെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ അവ പൊതുവിജ്ഞാനത്തിലും ചരിത്രത്തിലും ഉള്‍പ്പെട്ടതാണെന്ന് കണ്ടെത്തി. ചോദ്യങ്ങളെക്കുറിച്ചുള്ള പരാതി പരിഗണിക്കാന്‍ പിഎസ്‌സിക്ക് സംവിധാനമുണ്ടെന്നും,രഹസ്യമായി അധ്യാപകര്‍ തയാറാക്കുന്ന ചോദ്യപേപ്പര്‍ പരീക്ഷയ്ക്കു മുമ്പ് മറ്റാര്‍ക്കും പരിശോധിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments