Latest NewsIndiaNews

68 വര്‍ഷമായി സൗജന്യമായി രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍

ആശുപത്രിയും ചികിത്സയും കച്ചവടമായി മാത്രം കാണുന്ന ഡോക്ടര്‍മാരില്‍ നിന്നും വ്യത്യസ്തയാണ് മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഡോക്ടര്‍ ഭക്തി ദേവി. 68 വര്‍ഷമായി തന്റെ അടുക്കല്‍ വരുന്ന രോഗികളെ സൗജന്യമായാണ് ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ഭക്തി ദേവി ചികിത്സിക്കുന്നത്.

91 കാരിയായ ഡോക്ടര്‍ ഭക്തി ദേവി എംബിബിഎസ് ഡിഗ്രി ലഭിക്കുന്ന ഇന്‍ഡോറിലെ ആദ്യ വനിതയാണ്. 1000 ത്തോളം കുട്ടികളുടെ പ്രസവ ശുശ്രൂഷക്ക് നേതൃത്വം നല്‍കിയ വനിതയാണവര്‍. അതും സൗജന്യമായി. തന്റെ വിദ്യാഭ്യാസ യോഗ്യതകളോ അറിവോ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായി ഭക്തി ദേവി കണ്ടില്ല.

സര്‍ക്കാര്‍ ആശുപത്രിയിലെ ജോലി നിരസിച്ച് ഇന്‍ഡോറിലെ നന്ദ്‌ലാല്‍ ഭണ്ഡാരി മെറ്റേണിറ്റി ഹോമിലാണ് കരിയര്‍ ആരംഭിച്ചത്. തുണിമില്ലില്‍ ജോലി ചെയ്യുന്ന, പാവപ്പെട്ട വീടുകളിലെ സ്ത്രീകളായിരുന്നു ഇവിടെ ചികിത്സക്കെത്തിയിരുന്നത്. പിന്നീട് വാത്സല്യ എന്ന പേരില്‍ സ്വന്തം നേഴ്‌സിങ്ങ് ഹോം ആരംഭിച്ചു. ഭക്തി ദേവിയുടെ സേവനങ്ങളെ മാനിച്ച് രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചിട്ടുമുണ്ട്.

shortlink

Post Your Comments


Back to top button