ന്യൂഡല്‍ഹി: ഡോക്ലാമിന്റെ പേരില്‍ ഇന്ത്യ- ചൈനാ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ പുതിയ ആയുധവുമായി ചൈന രംഗത്ത്. ഭൂട്ടാന്റെ അതിര്‍ത്തി സംരക്ഷണാര്‍ഥമാണ് ഇന്ത്യ ഡോക്ലാമില്‍ ഇടപെട്ടത് അതുകൊണ്ടുതന്നെ ഇന്ത്യ- ഭൂട്ടാന്‍ സൗഹൃദം പൊളിച്ച് തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് ചൈന ശ്രമം നടത്തുന്നത് എനാണ് വിവരം. ഭൂട്ടാനില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനത്തിന്മേല്‍ തങ്ങളുടെ സ്വാധീനമേഖല അവിടെ സൃഷ്ടിക്കുകയാണ് ചൈനയുടെ ആദ്യ നടപടി.
ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ചരുവാണ് ഡോക്ലാം. ഇവിടത്തേത് ഭൂട്ടാനും തങ്ങളും തമ്മിലുള്ള പ്രശ്നമാണെന്ന ധാരണ പരത്താനാണു ചൈനയുടെ ശ്രമം. ഡോക്ലാമിനെ ഭൂട്ടാനില്‍നിന്ന് ചൈന സ്വന്തമാക്കാന്‍ ആഗ്രഹിച്ചതാണ്, ഇപ്പോള്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഈ പ്രദേശം. കാലങ്ങളായി ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്ന ഭൂട്ടാനെ സൗഹൃദംകാട്ടിയും സമ്മര്‍ദം ഉപയോഗിച്ചും ഒപ്പംകൂട്ടാന്‍ പലവട്ടം ശ്രമിച്ച് ചൈന പരാജയപ്പെട്ടിരുന്നു.
Post Your Comments