Latest NewsNewsGulf

അനസ്തേഷ്യ ടേബിളില്‍ വച്ച്‌ ഖത്തര്‍ അമീറിനെ തിരക്കിയ പിഞ്ചു കുട്ടിക്ക് സംഭവിച്ചത്

അനസ്തേഷ്യയുടെ മയക്കത്തിനിടെ ഖത്തര്‍ അമീറിനെ തിരക്കിയ പിഞ്ചു കുട്ടിക്ക് ഖത്തര്‍ ഭരണാധികാരി കൊട്ടാരത്തിലൊരുക്കിയത് രാജകീയ സ്വീകരണം. ചികില്‍സയുടെ ഭാഗമായി ആശുപത്രിയിലെത്തിയ ഖത്തറിലെ സാധാരണ കുടുംബത്തില്‍പ്പെട്ട കുട്ടിയെ അനസ്തേഷ്യക്ക് വിധേയമാക്കിയിരുന്നു. പക്ഷേ അനസ്തേഷ്യയുടെ ആലസ്യത്തിലും കുട്ടി- വെയ്ന്‍ ശെയ്ഖ് തമീം… വെയ്ന്‍ ശെയ്ഖ് തമീം… (ശെയ്ഖ് തമീം എവിടെ?). എന്ന് പറഞ്ഞു കൊണ്ടിരുന്നു.

കുട്ടിയുടെ അസാധാരണമായ ചോദ്യം കേട്ട ആരോ ഇത് മൊബൈലില്‍ പകര്‍ത്തി. താമസിയാതെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ഖത്തര്‍ ഭരണാധികാരി ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി കുട്ടിയെ കുറിച്ചന്വേഷിക്കുകയും അസുഖം ഭേദമായ ഉടനെ കുട്ടിയെ റോയല്‍ പാലസിലേക്ക് കൊണ്ട് പോകുകയും ചെയ്തു.

അബോധാവസ്ഥയില്‍ തന്നെക്കുറിച്ചന്വേഷിച്ച കുട്ടിയോട് ശെയ്ഖ് തമീം കുശലാന്വേഷണങ്ങള്‍ നടത്തുന്നതും കുട്ടിയെ ലാളിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും പുറത്തെത്തിയതോടെ വന്‍ പ്രതികരണമാണ് അവയ്ക്ക് ലഭിച്ചത്. ഭരണാധികാരിയുടെ മകള്‍ ശെയ്ഖ അല്‍ മയാസയാണ് പിതാവിനൊപ്പമുള്ള കുട്ടിയുടെ ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

shortlink

Post Your Comments


Back to top button