പൂന: സഹപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തെ തുടർന്ന്
നാലു ടെക്കികൾ പോലീസ് പിടിയിലായി. മഹാരാഷ്ട്ര പൂനയിലാണ് സംഭവം. ഐടി ജീവനക്കാരായ നാലു യുവാക്കളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാലു യുവാക്കളും 25 വയസിനു താഴെ പ്രായമുള്ളവരാണ്.
ഈ വർഷം ഏപ്രിലിൽ യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലാണ് ലൈംഗിക അധിക്ഷേപം സഹപ്രവർത്തകരായ അഞ്ചംഗസംഘം നടത്തിയത്. ഇത് വീണ്ടും തുടർന്നതിനെ കൊണ്ടാണ് യുവതി പോലീസിൽ പരാതി നൽകിയത്. ലൈംഗികമായി അധിക്ഷേപിത്തിനു ഇരയായ 35കാരിയായ ഐടി ജീവനക്കാരിയുടെ പരാതിയിൽ പറയുന്ന അഞ്ചാമനെ പോലീസ് തിരയുകയാണ്.
യുവതിയെ അധിക്ഷേപിക്കുന്നതിനുവേണ്ടിമാത്രം നാലുപേരും ചേർന്ന് ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നും പോലീസ് അറിയിച്ചു.
Post Your Comments