Latest NewsKeralaNews

‘കരണത്തടി’ വിവാദം: വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയും പി ജയരാജനും

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ഭാസ്കരന്‍ ദളിത് വിഭാഗത്തില്‍പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ കരണത്തടിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ വാര്‍ത്ത അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും പരാതി വന്നിട്ടില്ല. പോലീസിനും പരാതി ലഭിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞൂ.

മട്ടന്നൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് മുന്നണിക്കുണ്ടായ ഉജ്വല വിജയത്തിന്റെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പ്രത്യേക സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഭാസ്കരനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക അറിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ കുറച്ച്‌ പ്രയാസപ്പെടുമെന്നു പി ജയരാജന്‍ പറഞ്ഞു. കെ ഭാസ്കരനുമായി വാക്ക് തര്‍ക്കം ഉണ്ടായെന്നും എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button