Latest NewsInternational

ചൈനയ്ക്ക് തിരിച്ചടി: ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ബെയ്ജിംഗ്: വായു മലിനീകരണം ചൈനയെ ദുരിതത്തിലേക്ക് നയിക്കുന്നു. വായു മലിനീകരണം കാരണം ചൈനയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുകയാണ്.. കഴിഞ്ഞ 10-15 വര്‍ഷത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വായു മലിനീകരണം ദീര്‍ഘനാള്‍ നീണ്ടാല്‍ ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകും. 300 ദശലക്ഷം ചൈനീസ് ജനങ്ങള്‍ പുകവലിക്കാരാണ്. എന്നാല്‍ ശ്വാസകോശ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നത് പുകവലി കാരണമല്ലെന്നാണ് ചൈനയിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലുള്ള വിദഗ്ധര്‍ ചുണ്ടികാണിക്കുന്നത്.

വ്യാവസായിക ആവശ്യങ്ങള്‍ക്കായി ചൈന ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം. കീടനാശിനികളുടെ അമിതമായ ഉപയോഗവും അര്‍ബുദ നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞാല്‍ എയര്‍ നിലവാരം ഉയര്‍ത്തി മൂന്നു മില്യണ്‍ അകാല മരണങ്ങള്‍ തടയാന്‍ കഴിയുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പറയുന്നു.

പരിസ്ഥിതി മലിനീകരണം രാജ്യത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത് തടയാന്‍ 2015 ല്‍ ചൈനീസ് സര്‍ക്കാര്‍ പുതിയ പദ്ദതികള്‍ ആവിഷ്‌കരിച്ചിരുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചൈനയില്‍ 4.3 മില്യണ്‍ പുതിയ ക്യാന്‍സര്‍ രോഗികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 730,000 ശ്വാസകോശ കാന്‍സര്‍ രോഗികളും ഉള്‍പ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button