മുംബൈ•പ്രശസ്ത ഹിന്ദി സീരിയല്‍ നടന്‍ അമിത് ടന്‍ഡന്റെ ഭാര്യ ഡോ.റൂബി ദുബായിയില്‍ ജയിലിലെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ അറിയപ്പെടുന്ന ചര്‍മ്മരോഗ വിദഗ്ധയായ റൂബി ഒരുമാസമായി അല്‍-റാഫ ജയിലിലാണെന്നാണ് ലഭിക്കുന്ന വിവരം.
ഭാര്യ ദുബായില്‍ ജയിലിലാണെന്ന വിവരം അമിത് സ്ഥിരീകരിച്ചു. “അതെ, അവള്‍ ജയിലിലാണ്. അവളെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അവള്‍ നിരപരാധിയാണ്. അവളുടെ നിരപരാധിത്വം അധികാരികളെ ബോധ്യപ്പെടുത്താന്‍ അടുത്തയാഴ്ച ഞാന്‍ ദുബായിലേക്ക് പോകുന്നുണ്ട്”- അമിത് പറഞ്ഞു.
റൂബി നിരപരാധിയാണ്. അവള്‍ പാവങ്ങളെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ രോഗികളെ ചികിത്സിക്കുന്ന ഒരു ഡോക്ടറാണ്. അവളെ ആരെങ്കിലും കെണിയില്‍ കുടുക്കിയതാകാമെന്നും അമിത് പറയുന്നു.
മുംബൈയിലെ പ്രസ്തസ്തയായ ചര്‍മ്മരോഗ വിദഗ്ധയായാണ് റൂബി. മൗനി റോയ്, സഞ്ജീത ഷെയ്ഖ്, ഇക്ബാല്‍ ഖാന്‍, വിക്രം ഭട്ട് തുടങ്ങിയ സെലിബ്രിറ്റികള്‍ ഇവരുടെ സ്ഥിരം ഉപഭോക്താക്കളാണ്.
കസം എന്ന സീരിയലിലൂടെ പ്രശസ്തനായ നടനാണ് അമിത്. ദമ്പതികള്‍ക്ക് 7 വയസുള്ള ഒരു കുട്ടിയുണ്ട്. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് റൂബി ജയിലിലായെന്ന വാര്‍ത്തയും വരുന്നത്.
Post Your Comments