ന്യുയോര്‍ക്ക്: പ്രധാന കമ്പനികളില്‍ ഒന്നായ ഗൂഗിള്‍, സ്ത്രീകളോട് കടുത്ത വിവേചനം കാട്ടുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇവിടെ നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തന്നെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ തൊഴില്‍ വകുപ്പിന്റെ ഇത്തരത്തിലുള്ള കണ്ടെത്തലുകളോട് നിലവില്‍ പ്രതികരിക്കേണ്ടെന്നാണ് ഗൂഗിളിന്റെ നിലപാട്.
സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അറുപതോളം സ്ത്രീകളാണ് കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്. കമ്പനിക്കുള്ളില്‍തങ്ങള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നുണ്ടെന്ന ഗൗരവമേറിയ പരാതി ഗൂഗിളിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാത്രമല്ല , വനിതാ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിലും ഗൂഗിള്‍ കടുത്ത വിവേചനമാണ് കാട്ടുന്നതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ ജോലിക്കാരുടെ കൂടെ മുന്‍ ജീവനക്കാരും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments