ദാരിദ്ര്യത്തില്‍ താഴുന്ന വെനസ്വേലിയന്‍ ജനങ്ങള്‍ ചുവന്ന തെരുവിലേക്ക്. ഭക്ഷണം കഴിക്കാന്‍ പോലും പൈസയില്ലാതെ വരുമ്പോള്‍ സ്വന്തം ശരീരം വില്ക്കാന് തയ്യാറാകുകയാണ് യുവതികള്‍. 18 ഉം 9 ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ വേശ്യാവൃത്തിയില്‍ അകപ്പെട്ടുകഴിഞ്ഞു.
യുവതികള്‍ ശരീരം വില്ക്കാന് കൊളംബിയയിലേക്ക് പാലായനം ചെയ്യുകയാണ് ഉണ്ടായത്. ദാരിദ്ര്യം താങ്ങാനാകാതെ വെനസ്വേലയില്‍ നിന്നും മെഡലിനിലെ പാര്‍ക്ക് പാബ്ളാഡോയില്‍ എത്തിവയരാണ് ബാര്‍ബറയും സോഫിയയും. വെനസ്വേലയന്‍ തലസ്ഥാനമായ കാരാകാസില്‍ മുടി നഖം ജോലികള്‍ ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമകളായിരുന്ന ഇവര്‍ അവിടെ പോളിഷും ഷാമ്പുവും കൊണ്ട് ചെയ്തിരുന്ന ജോലിയുടെ വരുമാനം ആഹാരത്തിനും മരുന്നിനും തികയുന്നില്ല.
എന്നാല്‍ മെഡലിനില്‍ എത്തി ലൈംഗികത്തൊഴിലാളിയായാതോടെ വെനസ്വേലയില്‍ ഒരു മാസം സമ്പാദിച്ചിരുന്ന തുക കൊളംബിയയില്‍ ഒരു മണിക്കൂര്‍ കൊണ്ട് ലഭിക്കുന്നുവെന്നാണ് പറയുന്നു. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വേശ്യാവൃത്തി നിയമപരമായി അനുവദിക്കപ്പെടുന്നതെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഇവിടങ്ങളില്‍ ഉണ്ട്.
വെനസ്വേലയില്‍ നിന്നും 4,500 യുവതികളാണ് കൊളംബിയയില്‍ വേശ്യാവൃത്തി ചെയ്യുന്നത്. രണ്ടു രാജ്യങ്ങളിലും ലൈംഗിക വ്യാപാരം അനുവദനീയമാണെങ്കിലും അടുത്തിടെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കൊളംബിയന്‍ പോലീസ് വെനസ്വേലിയന്‍ സ്ത്രീകളെ നാടുകടത്തുന്നത് പതിവായിട്ടുണ്ട്.
Post Your Comments