
വാഷിങ്ടണ്‍: ഉത്തരകൊറിയ നാശത്തിലേക്കുള്ള വഴി സ്വയം തുറക്കരുതെന്ന് യുഎസ്. ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായാണ് യുഎസ് എത്തിയത്. ഗ്വാമിലെ യുഎസ് സൈനിക താവളം തകര്‍ക്കുമെന്ന ഉത്തരകൊറിയന്‍ ഭീഷണി ആ രാജ്യത്തിന്റെ നാശത്തിലേക്ക് വഴിവയ്ക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ് പറഞ്ഞു.
അന്താരാഷ്ട്ര സമൂഹവുമായി ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്‍ സഹകരിക്കണമെന്നും മാറ്റീസ് ആവശ്യപ്പെട്ടു. അമേരിക്കയ്ക്കു ഭീഷണിയായാല്‍ ഉത്തരകൊറിയയെ ചുട്ടുചാമ്പലാക്കുമെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
Post Your Comments