സൗദി: വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് സൗദിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ വിവാഹിതരാകാന്‍ എത്തുന്നവരോട് പാരിതോഷികം ആവശ്യപ്പെടരുതെന്ന് സൗദി നീതിന്യായ മന്ത്രാലയം ഉദൃാഗസ്ഥരോട് നിര്‍ദേശിച്ചു. പാരിതോഷികം ആവശ്യപ്പെടുന്ന ഉദേൃാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വിവാഹിതരാകാന്‍ എത്തുന്നവര്‍ക്ക് സഹായ സൗകരൃം ചെയ്തുകൊടുക്കുന്ന ഉദേൃാഗസ്ഥര്‍ വധൂവന്‍മാരോടും ബന്ധുക്കളോടും പണമോ മറ്റ് സമ്മാനങ്ങളോ ആവശൃപ്പെടാന്‍ പാടില്ലെന്ന് സൗദി നീതിനൃായ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അഭൃര്‍ത്ഥിച്ചു. ഇത്തരം പ്രവൃത്തികള്‍ തെറ്റാണെന്നു മന്ത്രാലയം പറഞ്ഞു. തെറ്റാവര്‍ത്തിക്കുന്ന ഉദേൃാഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.ചില ഉദേൃാഗസ്ഥര്‍ പണം ആവശൃപ്പെടുന്നതായി മക്ക പ്രവിശൃയില്‍നിന്നും പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സൗദി നീതിനൃായ മന്ത്രാലയം ഉദേൃാഗസ്ഥര്‍ക്കെതിരെ നടപടികയെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഉദേൃാഗസ്ഥര്‍ കുറിപ്പ് വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും വിവാഹിതരാവാന്‍ വരുന്ന വധൂവരന്‍മാര്‍ക്കും ബന്ധുക്കള്‍ക്കും കൈമാറുന്നതാണ് പതിവ്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങുന്ന ഉദേൃാഗസ്ഥരും ഉണ്ട്.
Post Your Comments