KeralaLatest News

നടി ആക്രമിക്കപ്പെട്ട കേസ്: സംവിധായകന്‍ വൈശാഖിനെ പോലീസ് വിളിച്ചുവരുത്തി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ വൈശാഖിനെ പോലീസ് വിളിച്ചുവരുത്തി. വൈശാഖിനോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹം ആലുവ പോലീസ് ക്ലബിലെത്തി. നേരത്തെ ദിലീപിനെ അനുകൂലിച്ച് വൈശാഖ് സംസാരിച്ചിരുന്നു.

ദിലീപ് നായകനായ സൗണ്ട് തോമ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു വൈശാഖ്. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉള്‍പ്പടെ നടിയെ ആക്രമിക്കാനുള്ള ഗുഢാലോചന നടന്നുവെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് വൈശാഖിനെ വിളിച്ചുവരുത്തിയിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button