കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി ഏകീകൃത വാറ്റ് വരുന്നു. ജിസിസി മൂല്യവര്‍ധിത നികുതി വാറ്റ് നടപ്പിലാക്കുന്നത് സംബന്ധിച്ച കരട് ബില്ലിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയതോടെയാണ് ഇത് യഥാര്‍ത്ഥ്യമാക്കുന്നത്. പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍ മുബാരക് അല്‍ സബയുടെ അധ്യക്ഷതയില്‍ ബയാന്‍ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് സുപ്രധാന കരട് ബില്ലുകള്‍ മന്ത്രിസഭ പാസാക്കിയത്.ക്യാബിനറ്റ് അംഗീകരിച്ച കരട് ബില്ലുകള്‍ അന്തിമതീരുമാനത്തിനായി കുവൈത്ത് അമീര്‍ ഷേഖ് സബഅല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയ്ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് അമീറിന്റെ അനുമതി ലഭിക്കുന്നതോടെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കുന്നതിനാണ് തീരുമാനമെന്ന് ക്യാബിനറ്റ് യോഗാനന്തരം ക്യാബിനറ്റ് കാര്യമന്ത്രിയും ആക്ടിംഗ് വാര്‍ത്താവിതരണ മന്ത്രിയുമായ ഷേഖ് മുഹമ്മദ് അബ്ദുള്ള അല്‍ മുബാരക് അല്‍ സബ അറിയിച്ചു. 2018 ജനുവരി ഒന്ന് മുതലാണ് ജിസിസി രാജ്യങ്ങള്‍ 5 ശതമാനം വാറ്റ് ഏര്‍പ്പെടുത്തുന്നതിന് തത്വത്തില്‍ ധാരണയിലെത്തിയിട്ടുള്ളത്.
Post Your Comments