ധാക്ക: ബംഗ്ലാദേശിൽ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് സ്ഥിരം ജാമ്യം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിയാ ഓര്‍ഫനേജ് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചത്. കേസിൽ ഖാലിദ ഉൾപ്പെട ആറു പ്രതികളാനുള്ളത്. ഖാലിദയ്ക്കു പുറമേ പുത്രന് താരിക്ക് റഹ്മാനും കേസിലെ പ്രതിയാണ്. 2008ലാണു കേസ് ഫയല്‍ ചെയ്തത്. ബിഎന്‍പി പാര്‍ട്ടി നേതാവായ ഖാലിദയ്ക്കെതിരേ വിവിധ കോടതികളിലായി 37 കേസുകളാണുള്ളതെന്നും മുഴുവന്‍ കേസുകളിലും ജാമ്യം കിട്ടിയെന്നും അവരുടെ അഭിഭാഷകന് സാക്കിര്‍ ഹുസൈന് ബുയാന് അറിയിച്ചു.
സിയാ ഓര്‍ഫനേജ് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ രണ്ടുകോടി ബംഗ്ലാദേശ് ടാക്കയുടെ വെട്ടിപ്പു നടത്തിയെന്നാണ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് എതിരെയുള്ള ആരോപണം. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ വിചാരണക്കോടതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
Post Your Comments