ജിതിൻ ജേക്കബ്
ലോകം ആശങ്കയുടെ മുൾമുനയിൽ. അമേരിക്കയിൽ കമ്പനികളെല്ലാം പ്രവർത്തങ്ങൾ നിർത്തിവെച്ചു. നാസ റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു. എന്ത് ചെയ്യണമെന്നറിയാതെ ട്രംപ് താടിക്കു കയ്യും കൊടുത്തിരിക്കുകയാണ്. കാനഡയിലും ഓസ്‌ട്രേലിയയിലും ഇതുതന്നെ സ്ഥിതി. ഗൾഫ് രാജ്യങ്ങളാകട്ടെ എണ്ണ ഉൽപ്പാദനം പോലും നിർത്തിവെച്ചു. ലോകത്തിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ച്കൾ തകർന്നു. 1930 കളിലെ സാമ്പത്തീക തകർച്ചയേക്കാൾ വലിയ പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നു ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം അറിയിച്ചു.
ലോകം നേരിടുന്ന ഈ അവസ്ഥക്കുള്ള പ്രധാന കാരണം ഒരു പരസ്യമാണ്. കേരളം ന്യൂയോർക് സിറ്റിയേക്കാൾ സുരക്ഷിതമാണെന്നും, ഏറ്റവും മികച്ച ജീവിത സാഹചര്യമാണ് കേരളത്തിലേതെന്നും,കേരളം എല്ലാത്തിലും നമ്പർ വൺ ആണെന്നുമുള്ള സഖാക്കളുടെ പ്രസ്താവനകളും, പത്രപരസ്യവും, സോഷ്യൽ മീഡിയകളിലെ പോസ്റ്റുകളുമൊക്കെ കണ്ടു ഏതാണ്ട് 40 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികൾ ഒന്നടങ്കം കേരളത്തിലേക്ക് തിരിച്ചുപോരാൻ ഒരുങ്ങുന്നു. ലോകത്തിന്റെ സ്പന്ദനമായ മലയാളികൾ എല്ലാം കേരളത്തിലേക്ക് തിരിച്ചു പോയാൽ അമേരിക്ക തകരും, ഗൾഫ് രാജ്യങ്ങൾ നശിക്കും…ആകെ മൊത്തം കബൂർ സീൻ ആകും.
ലോകത്തിലെ ഏറ്റവും സുരക്ഷിതവും, സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് അമേരിക്കയെപോലും കവച്ചുവെക്കുന്നതാണ് കേരളം എന്ന തിരിച്ചറിവ് ഈ പരസ്യം കണ്ടപ്പോഴാണ് പ്രവാസി മലയാളികൾക്കുണ്ടായത്. 25 May 2016 മുതൽ കേരളം സ്വർഗ്ഗമായി മാറിയ കാര്യം ഞങ്ങൾ കേരളത്തിൽ ജീവിക്കുന്നവർക്ക് പണ്ടേ മനസ്സിലായിരുന്നു.
മലയാളികൾ ഇല്ലെങ്കിൽ പിന്നെയുള്ള കാര്യം ആലോചിക്കാനേ കഴിയാത്തതുകൊണ്ട് UN രക്ഷാസമിതി അടിയന്തിരമായി കൂടി ഒരു കാര്യം തീരുമാനിച്ചു. UN സെക്രട്ടറി ജനറലിന്റെയും, അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെയും നേതൃത്വത്തിൽ ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്കയക്കാൻ. ലോകം നേരിടുന്ന ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ കേരളത്തിലെ ഭരണാധികാരികൾക്ക് മാത്രമേ ആകൂ എന്നാണ് രാജ്യാന്തര നിരീക്ഷകരുടെയും സാമ്പത്തീക വിദഗ്ധരുടെയും അഭിപ്രായം.
ട്രംപ് വന്നു കേരളത്തിലെ ഭരണാധികാരികളുടെ കാലുപിടിക്കുന്ന ആ രംഗം ഓർത്തിട്ടു കോരിത്തരിക്കുന്നു.ചാത്തന്മാർ അവനെ കൊണ്ടുവരും,. ഇവിടെ കൊണ്ടുവന്നു മുട്ടിൽനിർത്തും എന്ന് സഖാവ് ആനത്തലവട്ടം ഒരിക്കൽ പറഞ്ഞപ്പോൾ ഇത്രയ്ക്കു പ്രതീക്ഷിച്ചിരുന്നില്ല
Post Your Comments