Latest NewsIndia

ആള്‍ദൈവം മോഷണക്കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവം പിടിയില്‍. മോഷണക്കേസില്‍ സ്വാമി ഓം ആണ് അറസ്റ്റിലായത്. സൈക്കിളും ചില രേഖകളുമാണ് മോഷ്ടിച്ചത്. സ്വന്തം സഹോദരന്‍ തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. തന്റെ സൈക്കിളും ചില രേഖകളും ഓം മോഷ്ടിച്ചെന്നാണ് പരാതി നല്‍കിയത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഓം എന്ന സ്വാമിയെ എല്ലാവര്‍ക്കും പരിചിതമാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പാണ് സംഭവം. 2008ലാണ് വിനോദാനന്ദ് ഖന്ന സഹോദരനെതിരെ കേസ് കൊടുക്കുന്നത്. കഴിഞ്ഞ വര്‍ഷം കോടതി ഓം കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

ഓം മൂന്ന് പേരെ കൂടെക്കൂട്ടി തന്റെ 11 സൈക്കിള്‍ മോഷ്ടിച്ചെന്നാണ് ഖന്ന പറയുന്നത്. കടയുടെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. കേസ് വിധി വന്നപ്പോള്‍ ഓം ഒളിവില്‍ പോകുകയായിരുന്നു. ഓമിനെ ഭജന്‍പുരയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button