Latest NewsNewsIndia

കനയ്യ കുമാറിന് നേരെ ആക്രമണം

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ ചെയര്‍മാനും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാറിന് നേരെ ആക്രമണം. കനയ്യ കുമാര്‍ സഞ്ചരിച്ച കാറിന്റെ ഗ്ലാസ് അക്രമികളുടെ കല്ലേറില്‍ തകര്‍ന്നു. കനയ്യ കുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. എഐവൈഎഫും എഐഎസ്എഫും സംഘടിപ്പിച്ച ‘സേവ് ഇന്ത്യ, ചെയ്ഞ്ച് ഇന്ത്യ’ ലോംഗ് മാര്‍ച്ചിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങാനായി കാറിലേക്ക് കയറുമ്പോഴാണ് കനയ്യ കുമാറിന് നേര്‍ക്ക് ആക്രമണം നടന്നത്. ഹിന്ദു സംഘടനകളായ ഭാരത് സ്വാഭിമാന്‍ മഞ്ച്, ഹിന്ദു രാഷ്ട്രവാദി സംഘദാന്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. കനയ്യകുമാര്‍ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം

shortlink

Post Your Comments


Back to top button