Latest NewsCinemaMollywoodMovie SongsEntertainment

ജയസൂര്യ കായല്‍ കയ്യേറിയതായി ആരോപണം; വിജിലന്‍സ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

നടന്‍ ജയസൂര്യ കടവന്ത്ര ചിലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ചുവെന്നു ആരോപിച്ചു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ റിപ്പോര്‍ട്ട് നല്‍കുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. എറണാകുളം വിജിലന്‍സ് യൂണിറ്റിനോടാണ് കോടതി ആവശ്യപ്പെട്ടത്.

പൊതുപ്രവര്‍ത്തകനായ കളമശ്ശേരി ഞാലകംകര പുന്നക്കാടന്‍ വീട്ടില്‍ ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ സ്ഥലം അളന്ന് റിപ്പോര്‍ട്ട് ഹാജരാക്കാനുള്ള കോടതി ഉത്തരവിനെതുടര്‍ന്നാണ് നടപടി. എറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂര്‍ക്കായലില്‍ ജയസൂര്യ 3.7 സെന്റ് സ്ഥലം കൈയേറിയതായാണ് ആരോപണം. കണയന്നൂര്‍ താലൂക്ക് സര്‍വേയറാണിത് കണ്ടെത്തിയത്.

2013 ആഗസ്ത് ഒന്നിന് ഗിരീഷ്ബാബു നല്‍കിയ പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റാന്‍ ജയസൂര്യക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂവാറ്റുപുഴ വിജിജന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്സ്റ്റര്‍ ചെയ്‌തെങ്കിലും ഒന്നര വര്‍ഷമായിട്ടും കേസ്സില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ്സിലെ ഹര്‍ജിക്കാരനായ ഗിരീഷ് ബാബു കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തത്. റിപ്പോര്‍ട്ട് സെപ്തംബര്‍ 16ന് ഹാജരാക്കുവാനാണ് വിജിലന്‍സ് ജഡ്ജി ഡോ.ബി.കമാല്‍ പാഷയുടെ ഉത്തരവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button