ഗുജറാത്ത്: അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് ചട്ടലംഘനത്തെ തുടര്‍ന്ന തെരെഞ്ഞടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.
കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരായ രാഷവ്ജി പട്ടേല്‍, ഭോല ഗൊഗേഹല്‍ എന്നിവരുടെ വോട്ടാണ് അസാധുവായി പ്രഖ്യാപിച്ചത്. ഇരുവരും വോട്ട് രേഖപ്പെടുത്തിയ ശേഷം ബിജെപി ഏജന്റിനെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാട്ടിയിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്.
ഇപ്പോള്‍ ബിജെപി അവകാശപ്പെടുന്നത് കോണ്‍ഗ്രസിലെ മറ്റു ചില എംഎല്‍എമാരും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാട്ടി. അതിനാല്‍ അവരുടെയും വോട്ട് റദ്ദാക്കണമെന്നാണ്. ഇതേ തുടര്‍ന്നാണ് ബിജെപി വോട്ടെണ്ണല്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്.
ഈ തീരുമാനത്തോടെ അഹമ്മദ് പട്ടേല്‍ വിജയക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇതേസമയം നളിന്‍ കൊട്ടാഡിയ എംഎല്‍എ താന്‍ വോട്ടു ചെയ്തത് കോണ്‍ഗ്രസിനാണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടു.
ഗുജറാത്തില്‍ ഒഴിവുള്ള മൂന്നു സീറ്റില്‍ നാലു പേരാണു മത്സരിക്കുന്നത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുട്ട് എന്നിവരാണു ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപിക്കായി മല്‍സരരംഗത്തുള്ള പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് വിജയം ഉറപ്പാണെങ്കിലും, കോണ്‍ഗ്രസിനായി രംഗത്തുള്ള മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ കാര്യമാണ് സംശയത്തിലുള്ളത്.
Post Your Comments