ബംഗളൂരു: സ്കൂളുകള്‍ക്കു പുറമെ, കര്‍ണാടകയില്‍ ബാങ്ക് ജീവനക്കാര്‍ക്കും കന്നട പഠനം നിര്‍ബന്ധമാക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെ കര്‍ണാടകയിലെ ബാങ്കുകളില്‍ വലിയൊരു ശതമാനം അന്യസംസ്ഥാന ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകളിലെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളിലെയും ജീവനക്കാര്‍ ആറു മാസത്തിനകം നിര്‍ബന്ധമായും കന്നട പഠിച്ചിരിക്കണമെന്ന് കന്നട വികസന അതോറിറ്റി (കെ.ഡി.എ). ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ റീജനല്‍ തലവന്മാര്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്കി.
അല്ലാത്തപക്ഷം ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്നും കെ.ഡി.എയുടെ നോട്ടീസില്‍ പറയുന്നുജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ പലരും ഇതിനകം കന്നട പഠനം ആരംഭിച്ചു. ബാങ്കുകളില്‍തന്നെ ജീവനക്കാര്‍ക്ക് കന്നട പഠിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്. സമയപരിധി കഴിഞ്ഞിട്ടും കന്നട പഠിക്കാത്ത ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ ബാങ്കുകളുടെ മേഖല തലവന്മാര്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ.ഡി.എ ചെയര്മാന് എസ്.ജി. സിദ്ധരാമയ്യ പറഞ്ഞു. കന്നട നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു
Post Your Comments