Latest NewsGulf

ഈ ഗള്‍ഫ് രാജ്യത്തേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട

ദോഹ ; ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ ഇല്ലാതെ ഖത്തർ സന്ദർശിക്കാം. ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്‍പത് രാജ്യക്കാര്‍ക്ക്  സൗജന്യം അനുവദിച്ചുകൊണ്ട് ഖത്തര്‍ ടൂറിസം അതോറിററി അധികൃതരാണ്  ഉത്തരവ് പുറത്തിറക്കിയത്. സ്റ്റാമ്ബ് ചെയ്യുന്നതിനുള്ള  പ്രത്യേക ഫീസും ഒഴിവാക്കിയിട്ടുണ്ട്.  അമേരിക്ക, യു.കെ, ദക്ഷിണാഫ്രിക്ക, സെയ്ഷെല്‍സ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം ഖത്തർ കൈകൊണ്ടത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം രാജ്യത്തെ ഹോട്ടല്‍, സാംസ്കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

ഉത്തരവ് പ്രകാരം ഖത്തറില്‍ പ്രവേശിക്കാന്‍  ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രം മതി. യാത്രക്കാരന്റെ പൗരത്വം നോക്കി 30 ദിവസം മുതല്‍ 180 ദിവസം വരെയുള്ള താമസാനുമതി ആയിരിക്കും നൽകുക. അധിക മുപ്പത് ദിവസത്തേക്ക് കൂടി രാജ്യത്ത് ചെലവഴിക്കാനുള്ള അനുമതി നീട്ടാനും സാധ്യതയുണ്ട്.

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ഇക്കഴിഞ്ഞ നവംബറിൽ സൗജന്യ വിസ അനുവദിച്ചിരുന്നു റഞ്ഞത് അഞ്ച് മണിക്കൂര്‍ വിമാനത്താവളത്തില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് 96 മണിക്കൂറിലേക്കുള്ള സൗജന്യ വിസയാണ് അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button