ആലപ്പുഴ ; പെട്രോൾ പമ്പിൽ മോക്ഷണം നടത്തിയവർ പിടിയിൽ. കെഎസ്ആർടിസി ഗ്യാരേജിന് സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് ആറര ലക്ഷം മോഷ്ടിച്ച യുവാക്കളെ ആലുവ പോലീസ് പിടികൂടി. ആലുവയിലും പരിസരത്തുമുള്ള മിഷാൽ, എബിൻ, മുഹമ്മദ് റയിസ്, സഹൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ദേശം കാലടി റോഡിലെ പുറമ്പോക്കിൽ നിന്ന് ലോക്കറടക്കം മുഴുവൻ തുകയും പോലീസ് കണ്ടെത്തി. പമ്പിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാക്കളെ കുറിച്ച് നിർണായക വിവരങ്ങൾ ലഭ്യമായതെന്നും പ്രതികളെല്ലാം 20 വയസിൽ താഴെ പ്രായമുള്ളവരാണെന്നും പോലീസ് പറഞ്ഞു.
Post Your Comments