കൊച്ചി: കൊച്ചി മെട്രോയില്‍ അധികം വൈകാതെ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കെ.എം.ആര്‍.എല്‍.എഡി ഏലിയാസ് ജോര്‍ജ്. ടൈ കേരളയുടെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുക്കയായിരുന്നു അദ്ദേഹം. സൗജന്യമായി വൈഫൈ ആദ്യത്തെ അരമണിക്കൂര്‍ ഉപയോഗിക്കാന്‍ സാധിക്കും. ബസുകളില്‍ വൈഫൈ ഏര്‍പ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്. അത് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഏകീകൃത നഗരഗതാഗത അതോറിറ്റി നിലവില്‍ വരുന്നതോടെ വിവിധ ഗതാഗത മാര്‍ഗങ്ങളെ സംയോജിപ്പിക്കുന്ന സ്ഥലമായി കൊച്ചി പരിണമിക്കും. കൊച്ചി വാട്ടര്‍ മെട്രോയും ഗതാഗത സംവിധാനങ്ങളില്‍ വന്‍ മാറ്റം കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകീകൃത നഗരഗതാഗത അതോറിറ്റിയുടെ ബില്‍ നിയമസഭയില്‍ പാസാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടുമെന്നു ഏലിയാസ് ജോര്‍ജ് അറിയിച്ചു.
ആധുനിക ഫൈബര്‍ ബോട്ടുകള്‍ വാട്ടര്‍ മെട്രോയ്ക്കായി വാങ്ങാനുള്ള കരാര്‍ നടപടികള്‍ കെഎംആര്‍എല്‍ വൈകാതെ ആരംഭിക്കും.
Post Your Comments