കൊല്ലം: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗം സുഭാഷിനെതിരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. മനോജിന്റെ അനുമതിയില്ലാതെ രസീതില്‍ 5,000 രൂപ എഴുതി നല്‍കുകയായിരുന്നു. എന്നാല്‍ 3,000 രൂപ മാത്രമേ തരാന്‍ സാധിക്കൂയെന്നും എഴുതിയ മുഴുവന്‍ തുകയും നല്കാന് കഴിയില്ലെന്നും പറഞ്ഞെങ്കിലും വഴങ്ങാന്‍ നേതാവ് തയ്യാറായിരുന്നില്ല.
സംഭവത്തിന്റെ ശബ്ദരേഖ പുറത്തായിരുന്നു. മനോജ് പരാതി നല്‍കിയതോടെ ബിജെപിയിൽ നിന്ന് ഇയാളെ പുറത്താക്കി. തുടര്‍ന്ന് പോലീസില്‍ പരാതി നൽകുകയും സുഭാഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ആവശ്യപ്പെട്ട തുക നല്കാന് മനോജ് തയ്യാറാാതിരുന്നതോടെ സുഭാഷ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ജൂലൈ 28നാണ് സംഭവം നടന്നതെന്നും ഇയാള്‍ അറിയിച്ചു.
Post Your Comments