Latest NewsNewsInternationalGulf

അബുദാബി പോലീസ് തൊഴിലാളികളെ സഹായിക്കുന്ന പദ്ധതിയുമായി രംഗത്ത്

അബുദാബി: അബുദാബി പോലീസ് തൊഴിലാളികളെ സഹായിക്കുന്ന പദ്ധതിയുമായി രംഗത്ത്. ‘ഗുഡ്നെസ് ഐഡ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെയാണ് പോലീസ് തൊഴിലാളികളെ സഹായിക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വസ്തുക്കള്‍ സമ്മാനിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു.

പൊതുജനങ്ങളുമായി നേരിട്ട് ഇടപെട്ടുകൊണ്ട് വിശേഷങ്ങള്‍ പങ്കുവെക്കുകയും സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളില്‍ സുരക്ഷാബോധം വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി പ്രത്യേകതൊപ്പികളും സണ്‍ ഗ്ളാസുകളും വെള്ളവും ജ്യൂസുമെല്ലാം വിതരണം ചെയ്തു. റെഡ് ക്രെസെന്റുമായിച്ചേര്‍ന്ന് നടത്തുന്ന പദ്ധതിയുടെ ഭാഗമായി ഇരു വിഭാഗങ്ങളുടെയും പ്രതിനിധികള്‍ അബുദാബിയിലെ വിവിധ തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

shortlink

Post Your Comments


Back to top button