Latest NewsGulf

ഏറ്റവും ജനകീയ വിമാനക്കമ്പനി ഏതാണെന്ന് അറിയാം

ദോഹ ; ഏറ്റവും ജനകീയമായ വിമാനക്കമ്പനിയെന്ന ഖ്യാതി സ്വന്തമാക്കി ഖത്തർ എയർ വെയ്‌സ്. യു.എ.ഇ.യുടെയും സൗദിയുടെയും വിമാനക്കമ്പനികളെ പിന്തള്ളിയാണ് ഖത്തർ എയർവെയ്‌സ് യാത്രക്കാരുടെ ജനകീയ വിമാനമായി തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപൂർവ മേഖലയിലെ നാല് പ്രധാന വിമാനക്കമ്പനികളെക്കുറിച്ച്  തൊലൂസ് എം.ബി.എ. പ്രോഗ്രാമിനുവേണ്ടി ബ്രാൻഡ്‌സ് ഐയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച പഠനം നടത്തിയത്.

ഖത്തർ എയർവെയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ്, സൗദി അറേബ്യൻ എയർലൈൻസ് എന്നീ വിമാനക്കമ്പനികളെക്കുറിച്ച് ആഗോളതലത്തിലുള്ള ഉപയോക്താക്കളുടെ അഭിപ്രായമാണ് ബ്രാൻഡ്‌സ് ഐ തേടിയത്. ഇത്കൂടാതെ ഈ വർഷത്തെ മികച്ച വിമാനകമ്പനിയെന്ന സ്കൈട്രാക്സിന്റെ പുരസ്കാരവും ഖത്തർ എയർ വെയ്‌സിനെ തേടിയെത്തി.

അറബി, ഇംഗ്ലീഷ് ഭാഷകളിൽ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് പഠനം നടത്തിയത്. ഇത് പ്രകാരം 44 ശതമാനം അനുകൂല പ്രതികരണമാണ് ലഭിച്ചത്. മറ്റു വിമാന കമ്പനികളിലേക്ക് വരുമ്പോൾ എമിറേറ്റ്‌സിന് 39 ശതമാനവും, ഇത്തിഹാദിന് 31 ശതമാനവും അനുകൂല പ്രതികരണം ലഭിച്ചു.

ഏറ്റവും കൂടുതൽ സംസാരവിഷയമായ വിമാനക്കമ്പനി എന്ന ഒന്നാം സ്ഥാനം എമിറേറ്റ്സ്(2,43,633 പേർ)സ്വന്തമാക്കി.  തൊട്ടുപിന്നാലെ ഖത്തർ എയർവേയ്‌സ്(1,65,276) രണ്ടാം സ്ഥാനവും,എത്തിഹാദ് (78,705) മൂന്നാം സ്ഥാനവും സൗദി (49,447) നാലാം സ്ഥാനവും കരസ്ഥമാക്കി.

 

shortlink

Post Your Comments


Back to top button