ഇടുക്കി: റിലയന്‍സ് ജിയോയുടെ ഒബ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മോഷ്ടി ച്ച് സ്വന്തം സ്ഥാപനത്തിനായി ഉപയോഗിച്ചിരുന്ന യുവാവ് പിടിയിൽ. പാലാകടപ്പട്ടൂര്‍ സ്വദേശി പുളിമൂട്ടില്‍ ബിജു മാത്യുവാണ് ഇടുക്കി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 9 കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപയോഗിച്ച നിലയിൽ 4116 മീറ്റര്‍ നീളമുള്ള കേബിള്‍ പൊലീസ് കണ്ടെടുത്തു.
പ്രൈം മീഡിയ അസോസിയേറ്റ്‌സ് എന്ന പ്രാദേശിക നെറ്റ്‌വര്‍ക്കാണ് ബിജു നടത്തുന്നത്. യാളെ കൂടാതെ മോഷണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി കുറ്റം സമ്മതിച്ചു.
Post Your Comments