Devotional

നബി (സ) പരിമളം പരത്തുന്ന സുഗന്ധം

അല്ലാഹുവിന്റെ അടുത്ത് എല്ലാ വിശ്വാസികളും തുല്ല്യരാണ്. പടച്ചവനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നാണ് വിശ്വാസം.നബി (സ) നടന്നു പോയ വഴിയോരങ്ങൾ സുഗന്ധ പൂരിതമായത് ചരിത്രത്തിൽ നാം കേട്ടിട്ടുണ്ട്. ആ പൂമുഖത്തെ വെളിച്ചം ചന്ദ്ര നിലാവിനെ കവച്ചു വെക്കുന്ന സൗന്ദര്യം പൊഴിക്കുമായിരുന്നു. ആ തിരുമേനിയിലെ വിയർപ്പു തുള്ളികൾ പോലും സുഗന്ധമായത് നാം കേട്ടിട്ടുണ്ട്.
മക്കയിലും മദീനയിലും നടത്തിയ പ്രചാരണപ്രവർത്തനങ്ങളിലൂടെ ഇസ്ലാമിക വിശ്വാസത്തെ മക്കയിലും അറേബ്യൻ ഉപദ്വീപിലാകെയും പ്രചരിപ്പിച്ചതിനു നേതൃത്വം കൊടുത്തത് ഇദ്ദേഹമായിരുന്നു.

ഇസ്‌ലാമിക വിശ്വാസപ്രകാരം, മുഹമ്മദ് നബി(സ)യുടെ വംശപരമ്പര ചെന്നു ചേരുന്നത് ഇബ്രാഹിം നബിയുടെ മകൻ ഇസ്മാഈൽ വംശത്തിലാണ്. കുടുംബ പരമ്പരയിൽ അദ്‌നാൻ വരെയുള്ള പേരുകൾ ലഭിച്ചിട്ടുണ്ട്. അദ്നാന്റെ മകൻ മു‌ഈദിന്റെ വംശപരമ്പരയിൽ പെട്ട ഫിഹിർ ആണ്‌ ‘ഖുറൈശി’ വംശത്തിന്റെ സ്ഥാപകൻ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.മുഹമ്മദ് നബിയുടെ നിർദ്ദേശങ്ങൾ, കൽപന, അനുവാദം, മാതൃക എന്നിവയെ പൊതുവിൽ നബിചര്യ അഥവാ സുന്നത്ത് എന്നറിയപ്പെടുന്നു. അവ ഹദീഥുകൾ എന്ന പേരിൽ പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ടു. ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കുന്നത് വരെ അവ കൈമാറി സൂക്ഷിച്ച ആളുകളെ ഹദീഥ് നിവേദകന്മാർ എന്നു പറയുന്നു. ഇതിൽ ഏതെങ്കിലും കണ്ണിയിലെ ആളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ലെങ്കിൽ അത്തരം ഹദീഥുകൾ ദുർബലമായവയായി കണക്കാക്കുന്നു. നിവേദനപരമ്പരയുടെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂദാവൂദ്, തിർമിദി, ഇബ്നു മാജ, നസാഇ തുടങ്ങിയ പണ്ഡിതന്മാർ ഹദീഥുകൾ ക്രോഡീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button