സേലം: മകള്‍ കാമുകനൊപ്പം പോയി വിവാഹം കഴിച്ചു. മകള്‍ പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ഒരു കുടുംബത്തിലെ നാലുപേരാണ് ജീവനൊടുക്കിയത്. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം.
പെണ്‍കുട്ടിയുടെ അച്ഛന്, അമ്മ, സഹോദരി, സഹോദന് എന്നിവരാണ് മരിച്ചത്. കീടനാശിനി കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ കുടുംബത്തിലെ മൂത്ത മകള്‍ മൂന്ന് ദിവസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. തുടര്‍ന്ന് ഇവര്‍ പോലീസിന്റെ സുരക്ഷയും ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കായി പോലീസ് അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹവും കുടുംബവും ആത്മഹത്യ ചെയ്തത്.
Post Your Comments