Latest NewsInternational

ടൂറിസ്റ്റുകള്‍ക്ക് വേഗമേറിയ വിചാരണയ്ക്കായി അബുദാബിയില്‍ പുതിയ കോടതി.

അബുദാബി: ടൂറിസ്റ്റുകള്‍ക്ക് വേഗമേറിയ വിചാരണയ്ക്കായി അബുദാബിയില്‍ പുതിയ കോടതി. വിചാരണയ്ക്കായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒരു പ്രത്യേക കോടതിയും ടൂറിസം പ്രോസിക്യൂഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതിന്റെ പ്രഖ്യാപനം നടത്തി.

അന്താരാഷ്ട്ര പ്രോജക്ടുകള്‍ക്ക് അനുസൃതമായി മികച്ച സേവനം ലഭ്യമാക്കുന്നതിന് അനുയോജ്യമായ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ടൂറിസം പ്രോസിക്യൂഷന്‍ പ്രവര്‍ത്തിക്കുമെന്നും, നീതി നടപ്പാക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രാധാന്യം നല്‍കുമെന്നും അബുദാബിയിലെ അറ്റോര്‍ണി ജനറല്‍ കൌണ്‍സലര്‍ അലി മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button