ഫ്ലോറിഡ: ബന്ധുവിന്റെ നിർദേശപ്രകാരം തിളച്ച വെള്ളം കുടിച്ച എട്ട് വയസുകാരിക്ക് ദാരുണാന്ത്യം.ഫ്‌ളോറിഡയിലാണ് സംഭവം. ബന്ധുവിന്റെ നിര്‍ദ്ദേശ പ്രകാരം തമാശയൊപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. തിളച്ച വെള്ളം കുടിച്ച കുട്ടിയുടെ വായും ആന്തരികാവയവങ്ങളും പൊള്ളുകയും കേൾവിശക്തി ഇല്ലാതാകുകയും ചെയ്‌തു.
കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ ഡോക്ടര്‍മാർ കഠിനപരിശ്രമം നടത്തിയെങ്കിലും അവയെല്ലാം നിഷ്‌ഫലമാകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments